വോൾഗ മെഗാ കപ്പ്: ബ്രോഷർ പ്രകാശനം
text_fieldsദുബൈ: ജനുവരി എട്ടിന് ദുബൈ ഇത്തിസാലാത്ത് അക്കാദമിയിൽ നടക്കുന്ന വോൾഗ മെഗാ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. വാൾക് ഫുഡ് ഇൻഡസ്ട്രീസ് ഹെഡ് ഓഫിസ് ആസ്ഥാനത്ത് കെഫ ഡയറക്ടർ ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്.
വാൾക് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ ഗോപകുമാർ, കെഫ ബോർഡ് പ്രസിഡന്റ് ജാഫർ ഒറവങ്ങറ, കെഫ ഫിനാൻസ് സെക്ടർ പ്രതിനിധി ആദം അലി, വോൾഗ എഫ്.സി ടീം മാനേജർമാർ എന്നിവർ പങ്കെടുത്തു. യു.എ.ഇയിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ‘ഗൾഫ് മാധ്യമം’ മീഡിയ പാർട്ണറാണ്. കെഫയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്മാർക്ക് 12,000 ദിർഹമും ട്രോഫിയും നൽകും.
റണ്ണർ അപ്പിന് 6000 ദിർഹം, മൂന്നാം സ്ഥാനക്കാർക്ക് 3000 ദിർഹം, നാലാമതെത്തുന്നവർക്ക് 1500 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടുതൽ വിവരങ്ങൾക്കായി 0565774365 , 0564156417, 0502136843 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

