വോൾഗ മെഗാ കപ്പ്: ട്രോഫി പുറത്തിറക്കി
text_fieldsവോൾഗ മെഗാ കപ്പ് ഫുട്ബാൾ ഒന്നാം സീസണിന്റെ ട്രോഫി പ്രകാശനം ദുബൈയിൽ നടന്നപ്പോൾ
ദുബൈ: ജനുവരി എട്ടിന് ദുബൈ ഖിസൈസ് ഇത്തിസാലാത്ത് അക്കാദമിയിൽ നടക്കുന്ന വോൾഗ മെഗാ കപ്പ് ഫുട്ബാൾ ഒന്നാം സീസണിന്റെ ട്രോഫി പുറത്തിറക്കി. ഖിസൈസ് ബിൻ ഷബീബ് മാളിൽ വാൾക് ഫുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ ബോർഡ്, കെഫ ഡയറക്ടർ ബോർഡ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് ട്രോഫി അനാച്ഛാദനം ചെയ്തത്.
വോൾഗ ഗ്രൂപ്പ് ഡയറക്ടർ ഗോപകുമാർ, കെഫ ബോർഡ് പ്രസിഡന്റ് ജാഫർ ഒറവങ്ങര, വൈസ് പ്രസിഡന്റ് അനിൽകുമാർ, ഫിനാൻസ് സെക്ടർ പ്രതിനിധി ആദം അലി, ജനറൽ സെക്രട്ടറി നൗഷാദ്, വോൾഗ എഫ്.സി ടീം മാനേജർമാർ, മറ്റ് ടീമുകളുടെ മാനേജർമാർ എന്നിവർ പങ്കെടുത്തു. 16 ടീമുകളാണ് ടൂർണമെന്റിൽ കളത്തിലിറങ്ങുന്നത്. ദുബൈയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഫുട്ബാൾ ടൂർണമെന്റിൽ ഒന്നാണിത്.

