ആര് കപ്പടിക്കും:പീറ്റേഴ്സൺ പറയുന്നു
text_fieldsദുബൈയിലേക്ക് വിമാനം കയറുന്നതിനു മുമ്പ് കെവിൻ പീറ്റേഴ്സൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രവചനം
ദുബൈ: ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ യു.എ.ഇയിലേക്ക് വിമാനം കയറുന്നത് ഒരു പ്രവചനം നടത്തിയശേഷമാണ്. ഈ സീസണിൽ ആര് കപ്പടിക്കും? ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം കെവിൻ പീറ്റേഴ്സെൻറ പ്രവചനം ഡൽഹി കാപിറ്റൽസിനാണ് സാധ്യത കൽപിക്കുന്നത്.
ഐ.പി.എൽ ബ്രോഡ്കാസ്റ്റിങ് ടീമിനൊപ്പം ചേരാണ് കെ.പി ദുബൈയിലേക്ക് തിരിച്ചത്. യു.കെയിലെ ബബ്ളിൽനിന്ന് ദുബൈയിലെ ബബ്ളിലേക്ക് എന്ന കമേൻറാടെയാണ് പോസ്റ്റ്. ഇംഗ്ലണ്ട്-ആസ്ട്രേലിയ പരമ്പരയിലും പീറ്റേഴ്സൻ സ്കൈ സ്പോർട്സിനൊപ്പം ഉണ്ടായിരുന്നു.
അവിടെയും ബയോ ബബ്ൾ നിയന്ത്രണത്തിലായിരുന്നു താരം. ദുബൈയിലെത്തിയാൽ ആറുദിവസം ക്വാറൻറീനിലായിരിക്കുമെന്നും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൂടുതലായി തന്നെ കാണാമെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, പുണെ സൂപ്പർ ജയൻറ്സ് എന്നീ ടീമുകൾക്കുവേണ്ടി പീറ്റേഴ്സൺ കളത്തിലിറങ്ങിയിരുന്നു.

