വിസ്ഡം മാനസികാരോഗ്യ ബോധവത്കരണം
text_fieldsഅബൂദബി: ‘മൈന്‍ഡ് യുവര്‍ മൈന്‍ഡ്’ എന്ന പ്രമേയത്തില്‍ ആര്.എസ്.സി അബൂദബി ഈസ്റ്റ് വിസ്ഡം ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘ഇക്യുലിബിറിയം’ എന്ന മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആര്.എസ്.സി സോണ്‍ ചെയര്മാന് ലിന്‍ഷാദ് അംജത് അധ്യക്ഷത വഹിച്ചു. നാഷനല്‍ എക്സിക്യൂട്ടിവ് അംഗം നിഷാദ് തലയാട് പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടന ചടങ്ങ് ഐ.സി.എഫ് സെക്രട്ടറി റഹീം ഹാജി പാനൂര്‍ നിര്‍വഹിച്ചു. ‘മാനവിക സമ്മർദത്തെ അതിജീവിക്കുക’ എന്ന വിഷയത്തില്‍ മാനസികാരോഗ്യ വിദഗ്ധനും മോട്ടിവേറ്ററുമായ ഡോ. ദാനിഷ് സലിം ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. വിസ്ഡം സെക്രട്ടറി അനീസ് ഇടമരത്ത, ഹബീബ് രാമനാട്ടുകര എന്നിവർ സംസാരിച്ചു.

