ഡബ്ല്യു.എം.എഫ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ അബൂദബി സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന
സ്വാതന്ത്ര്യ ദിനാഘോഷം
അബൂദബി: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അബൂദബി സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
അബൂദബി മദീന സായിദിൽ നടന്ന ചടങ്ങിന് രക്ഷാധികാരി അഷ്റഫ് നേതൃത്വം നൽകി. ഗ്ലോബൽ കൗൺസിൽ അംഗം ഫിറോസ് ഹമീദ്, നാഷനൽ കൗൺസിൽ അംഗങ്ങളായ പി.എം. അബ്ദുൽ റഹിമാൻ, ഷാജുമോൻ പുലാക്കൽ, സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ഷെറിൻ അഷ്റഫ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി. ഡബ്ല്യു.എം.എഫ് അബൂദബി കൗൺസിൽ പ്രസിഡന്റ് അബ്ദുൽ വാഹിബ് അധ്യക്ഷത വഹിച്ചു.
ജോയന്റ് സെക്രട്ടറിമാരായ സുബീന, അനീഷ് യോഹന്നാൻ, ഇവന്റ് കോഓഡിനേറ്റർ സബീന അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. ഡബ്ല്യു.എം.എഫ് അബൂദബി സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ഡോ. ഷീബ അനിൽ നന്ദി പറഞ്ഞു.

