മേയ് ദിനത്തിൽ തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് വിദ്യാർഥികൾ
text_fieldsമേയ് ദിനത്തിൽ തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ
ഷാര്‍ജ: ഷാർജ ഇന്ത്യൻ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സോഷ്യോളജി ക്ലബ് വിദ്യാർഥികൾ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സജ ലേബർ പാർക്കിൽ തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിക്കാനെത്തി. തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകിയ പരിപാടിയിൽ വിദ്യാർഥികളായ അർമാൻ ഗഫൂർ, റിഹാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സോഷ്യോളജി അധ്യാപകനും ക്ലബ് കോഓഡിനേറ്ററുമായ ഷക്കീബ് വളപ്പിൽ പരിപാടികൾക്ക് നേതൃത്വം നൽകി. ചീഫ് ഹൗസ് മാസ്റ്ററായ ഫ്രഡറിക് റാഫേൽ, അധ്യാപകനായ സുരേഷ് ബാബു എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.

