ലോകത്തെ സുരക്ഷിത എയര്‍ലൈനുകളില്‍ രണ്ടെണ്ണം യു.എ.ഇയിൽ
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ കമ്പനികളില്‍ രണ്ടെണ്ണം യു.എ.ഇയിൽ.എമിറേറ്റ്സ് എയര്‍ലൈനും ഇത്തിഹാദ് എയര്‍വേസുമാണ് പട്ടികയിൽ ഇടംനേടിയത്.
ഇത്തിഹാദ് എയര്‍വേസിന്റെ ആസ്ഥാനം അബൂദബിയും എമിറേറ്റ്സിന്റേത് ദുബൈയിലുമാണ്. ഗൾഫിലെ മൂന്ന് കമ്പനികളാണ് പട്ടികയിലുള്ളത്.
ഖത്തറിലെ ഖത്തര്‍ എയര്‍വേസാണ് മറ്റൊന്ന്. എയര്‍ലൈന്‍ സുരക്ഷ-ഉല്പന്ന റേറ്റിങ് അവലോകന വെബ്സൈറ്റായ എയര്‍ലൈന്‍ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
25 എയര്‍ലൈനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ എയര്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. നാലാം സ്ഥാനത്ത് ഇത്തിഹാദും ആറാം സ്ഥാനത്ത് എമിറേറ്റ്സുമാണ്. ഖത്തര്‍ അഞ്ചാമതാണ്.

