വൈ.എം.സി.എ അബൂദബി ക്രിസ്മസ് ഗാനാലാപനം
text_fieldsഅബൂദബി മാര്‍ത്തോമ കമ്യൂണിറ്റി സെന്ററില്‍ നടന്ന എക്യുമെനിക്കല്‍ ക്രിസ്മസ് കരോളിന്റെ ഉദ്ഘാടനം സെന്റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക വികാരി ഫാ. ടിജു വര്‍ഗീസ് പൊന്‍പള്ളി നിര്‍വഹിക്കുന്നു
അബൂദബി: വൈ.എം.സി.എ അബൂദബി ‘ഗ്ലോറിയസ് ഹാര്‍മണി’ ക്രിസ്മസ് ഗാനാലാപന പരിപാടി സംഘടിപ്പിച്ചു. അബൂദബിയിലെ പ്രമുഖ ഗായകസംഘങ്ങളാണ് ഗാനങ്ങള്‍ ആലപിച്ചത്. മാര്‍ത്തോമ കമ്യൂണിറ്റി സെന്ററില്‍ നടന്ന എക്യുമെനിക്കല്‍ ക്രിസ്മസ് കരോളിന്റെ ഉദ്ഘാടനം സെന്റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക വികാരി ഫാ. ടിജു വര്‍ഗീസ് പൊന്‍പള്ളി നിര്‍വഹിച്ചു.
മാര്‍ത്തോമ ഇടവക വികാരി ജിജു ജോസഫ്, സെന്റ് ജോസഫ് മലങ്കര കാത്തോലിക് ഇടവക വികാരി ഫാ. മാത്യൂസ് ആലുംമൂട്ടില്‍, സി.എസ്.ഐ ഇടവക വികാരി ലാല്‍ജി എം. ഫിലിപ്, ഓര്‍ത്തഡോക്സ് ഇടവക സഹവികാരി ഫാ. മാത്യൂസ് ജോണ്‍, വൈ.എം.സി.എ രക്ഷാധികാരി സന്തോഷ് പവിത്രമംഗലം, പ്രസിഡന്റ് സോണി കുര്യന്, സെക്രട്ടറി അലന് തോമസ്, വൈസ് പ്രസിഡന്റ് രാജന് ജോര്‍ജ്, ട്രഷറര്‍ റോയ്മോന് ജോയ്, കണ്‍വീനര്‍ ബിജോയ് സാം എന്നിവർ സംസാരിച്ചു. മാര്‍ത്തോമ ഇടവക സീനിയര്‍, ജൂനിയര്‍ ക്വയര്‍, സെന്റ് സ്റ്റീഫന്‍സ് യാക്കോബായ ഇടവക ക്വയര്‍, വൈ.എം.സി.എ ക്വയര്‍, സെന്റ് ജോസഫ് മലങ്കര കാത്തലിക് ഇടവക ജൂനിയര്‍ ക്വയര്‍, ജിംഗിള്‍സ് ഡിജിറ്റല്‍ ആൻഡ് മൈ മ്യൂസിക് തുടങ്ങിയ ഗായക സംഘങ്ങളാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്. വൈ.എം.സി. എയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയും ശ്രദ്ധേയമായി.

