Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പടരുന്നു; ഇന്നലെ മാത്രം രോഗികളായത് 6,050 പേർ, കേന്ദ്രം അടിയന്തര യോഗം വിളിച്ചു

text_fields
bookmark_border
Covid India
cancel

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വർധിക്കുന്നതിനിടെ 24 മണിക്കൂറിൽ 6,050 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 5,335 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 25,587 ആയി ഉയർന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 6,000 കടക്കുന്നത്. 3.32 ശതമാനമാണ് കോവിഡ് സ്ഥിരീകരണ നിരക്ക്.

14 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,30,943 ആയി.

അതേസമയം, രോഗത്തിന്‍റെ അതിവേഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. രോഗ പ്രതിരോധ തയാറെടുപ്പുകൾ സംസ്ഥാന ആരോഗ്യ മന്ത്രിമാരടക്കം പങ്കെടുക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - India Covid Update 2023 April 7
Next Story