Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ ഒരേ സമയം ഒരാൾക്ക് ​മങ്കിപോക്സും കോവിഡും ബാധിച്ചു; അപൂർവമെന്ന് ഡോക്ടർമാർ

text_fields
bookmark_border
യു.എസിൽ ഒരേ സമയം ഒരാൾക്ക് ​മങ്കിപോക്സും കോവിഡും ബാധിച്ചു; അപൂർവമെന്ന് ഡോക്ടർമാർ
cancel

വാഷിങ്ടൺ: യു.എസിൽ ഒരേസമയം ഒരാൾക്ക് മങ്കിപോക്സും കോവിഡും ബാധിച്ചു. കാലിഫോർണിയയിലെ താമസക്കാരനായ മിച്ചോ തോംപസണാണ് കോവിഡും മങ്കിപോക്സും ഒരേസമയം ബാധിച്ചത്. ജൂൺ അവസാനമാണ് തോംപസണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം കൈയിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കുൾ പ്രത്യക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ വിശദപരിശോധനയിൽ തോംപ്സണ് മങ്കിപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പനിയും ശരീരവേദനയും രോഗമുള്ള നാളുകളിൽ തനിക്ക് അനുഭവപ്പെട്ടിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ സാധിച്ചിരുന്നില്ല. ഈ രീതിയിൽ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോയെന്ന ചോദ്യത്തിന് അതേയെന്ന ഉത്തരമാണ് ഡോക്ടർമാർ നൽകിയതെന്നും തോംപ്സൺ പറഞ്ഞു.

രണ്ട് വൈറസുകളും ഒരുമിച്ച് ബാധിക്കാൻ സാധ്യതയുണ്ടെന്ന് സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിഭാഗം പ്രൊഫസർ ഡോ.ഡീൻ വിൻസ്ലോ പറഞ്ഞു. ഇത് അസാധ്യമല്ല, രോഗിയുടെ നിർഭാഗ്യംഎന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാനുള്ളുവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - US man infected With Covid, monkeypox at the same time
Next Story