Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്തെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ ഡൽഹി-ജയ്പൂർ ഹൈവേയിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷൻ ഡൽഹി - ജയ്പൂർ ദേശീയപാതയിൽ സ്ഥാപിച്ചു. നാലു ചക്ര വാഹനങ്ങൾക്ക് 100 ചാർജിങ് പോയിന്റുകളുടെ ശേഷിയുള്ള സ്റ്റേഷനാണ് സ്ഥാപിച്ചിരിക്കുന്നത്.
ഗുരുഗ്രാമിൽ സെക്ടർ 52ലാണ് ഈ വലിയ സ്റ്റേഷൻ തുറന്നത്.
ഇത് ഈ പ്രദേശത്തെ വൈദ്യുതി വാഹന വിപണിയെ മാത്രമല്ല പ്രോത്സാഹനമാകുക, രാജ്യത്താകമാനം വലിയ ഇ.വി ചാർജിങ് സ്റ്റേഷനുകളിലെ നാഴികക്കല്ലായി മാറുമെന്നും സ്റ്റേഷൻ സ്ഥാപിച്ച സ്വകാര്യ കമ്പനി പ്രസ്താവിച്ചു.
നേരത്തെ, നവി മുംബൈയിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ഇ.വി ചാർജിങ് സ്റ്റേഷൻ.
Next Story

