
ഇനി വിമാനങ്ങളും വൈദ്യുതിയിലോടും; അയൺ ബേർഡുമായി റോൾസ് റോയ്സ്
text_fieldsലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത വിമാനം തയ്യാറാക്കി റോൾസ് റോൾസ്. വിമാനത്തിെൻറ പരീക്ഷണ ഒാട്ടം പൂർത്തിയാക്കിയിട്ടുണ്ട്. അയൺബേഡ് എന്നാണ് വിമാനത്തിെൻറ പ്രോേട്ടാടൈപ്പിന് പേരിട്ടിരിക്കുന്നത്. 500 കുതിരശക്തിയുള്ള വൈദ്യുത മോേട്ടാറാണ് വിമാനത്തിന് കരുത്ത്പകരുന്നത്. 'ആക്സൽ'എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റോൾസ് റോയ്സ് വിമാനം നിർമിക്കുന്നത്.
'ആക്സിലറേറ്റിങ് ദി ഇലക്ട്രിഫിക്കേഷൻ ഒാഫ് ഫ്ലൈറ്റ്'എന്നതിെൻറ ചുരുക്കപ്പേരാണ് ആക്സൽ. വൈദ്യുത മോട്ടോർ, നിർമ്മാതാക്കളായ യാസ, ഏവിയേഷൻ സ്റ്റാർട്ട്-അപ്പ് ഇലക്ട്രോഫ്ലൈറ്റ് എന്നിവയുമായി സഹകരിച്ചാണ് റോൾസ് പുതിയ പദ്ധതി നടപ്പാക്കുന്നത്. യു.കെയിൽ ശക്തമായി തുടരുന്ന കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. പുതിയ സംവിധാനങ്ങൾ ഉടൻ തന്നെ ഞങ്ങളുടെ 'സ്പിരിറ്റ് ഓഫ് ഇന്നൊവേഷൻ' വിമാനത്തിൽ സംയോജിപ്പിക്കുമെന്ന് റോൾസ് അധികൃതർ പറഞ്ഞു.
2050 ഓടെ സീറോ കാർബൺ എമിഷൻ എന്ന സങ്കൽപ്പത്തിലെത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് റോൾസ് റോയ്സ് ഇലക്ട്രിക്കൽ ഡയറക്ടർ റോബ് വാട്സൺ പറഞ്ഞു. ആക്സൽ പ്രോജക്ടിനായി ഗ്രൗണ്ട് ടെസ്റ്റിംഗ് പൂർത്തിയാക്കുന്നത് ടീമിന് വലിയ നേട്ടമാണ്. ലോക റെക്കോർഡ് ശ്രമത്തിലേക്കുള്ള മറ്റൊരു പ്രധാന ഘട്ടമാണിത്. റോൾസ് റോയ്സിെൻറ കഴിവുകൾ വികസിപ്പിക്കുന്നതിനും വൈദ്യുതീകരണ രംഗത്ത് സുസ്ഥിരമായി നിലനിൽക്കുന്നതിനും ഈ പ്രോജക്റ്റ് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ബ്രിട്ടീഷ് ആഢംബര വാച്ച് നിർമ്മാതാവ് ബ്രെമോണ്ട് ഓൾ-ഇലക്ട്രിക് സ്പീഡ് റെക്കോർഡ് ശ്രമത്തിെൻറ ഒൗദ്യോഗിക പങ്കാളിയാണ്. വിമാനത്തിെൻറ കോക്ക്പിറ്റിെൻറ രൂപകൽപ്പനയിലും ബ്രെമോണ്ട് സഹകരിച്ചിരുന്നു.
