Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Royal Enfield Super Meteor 650 likely to get 3 variants
cancel

മൂന്ന് വേരിയന്റുകൾ, നിറ വൈവിധ്യം; സൂപ്പർ മീറ്റിയോറിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്ത്

text_fields
bookmark_border
ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസ്റ്റെല്ലാർ എന്നിങ്ങനെയാണ് വേരിയന്റുകൾ അറിയപ്പെടുക

റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന ക്രൂസർ വാഹന മോഡലായ സൂപ്പർ മീറ്റിയോർ 650യുടെ കൂടുതൽ വിശേഷങ്ങൾ പുറത്ത്. പൊതുനിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്ന സൂപ്പർ മീറ്റിയോർ 650ന്റെ കൂടുതൽ ചിത്രങ്ങൾ നേര​ത്തേ പുറത്തുവന്നിരുന്നു. ബൈക്കിന്റെ ടീസർ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബൈക്കിന്റെ വേരിയന്റുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

മൂന്ന് വേരിയന്റുകളാണ് ബൈക്കിന് ഉണ്ടാവുകയെന്ന് ഓട്ടോക്കാർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസ്റ്റെല്ലാർ എന്നിങ്ങനെയാണ് വേരിയന്റുകൾ അറിയപ്പെടുക. മെറ്റിയർ 350 പോലെ, മൂന്ന് വകഭേദങ്ങളും വ്യത്യസ്തമായ ആക്സസറികളും പെയിന്റ് സ്കീമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ വേരിയന്റിനും വ്യതിരിക്തമായ സവിശേഷതകളും നിറങ്ങളും ഉണ്ടായിരിക്കും.

വ്യത്യസ്ത ക്രാഷ് ഗാർഡുകൾ, ടൂറിങ് മിററുകൾ, പില്യൺ ബാക്ക്‌റെസ്റ്റ്, സെന്റർ സ്റ്റാൻഡ്, വിൻഡ്‌സ്‌ക്രീൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവയിൽ വേരിയന്റുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. ​എൻഫീൽഡിന്റെ 'മേക് ഇറ്റ് യുവേഴ്സ്'പദ്ധതി പ്രകാരവും വിവിധ സവിശേഷതകൾ ഉപഭോക്താക്കൾക്ക് ഉൾപ്പെടുത്താവുന്നതാണ്.

ഇറ്റലിയിലെ മിലാനിൽ നാളെമുതൽ നടക്കാനിരിക്കുന്ന ഇൻറർനാഷനൽ മോ​േട്ടാർസൈക്കിൾ എക്​സിബിഷനിലായിരിക്കും പുതിയ 650 സിസി ക്രൂസറിന്റെ ആഗോള അവതരണം നടക്കുക. സൂപ്പർ മെറ്റിയർ 650 ഒരു ക്രൂസർ മോട്ടോർസൈക്കിളാണ്. റോയലി​ന്റെ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ 650 എന്നിവയ്ക്ക് മുകളിലായിരിക്കും ബൈക്കിന് സ്ഥാനം.


പുതിയ ബൈക്കിന് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുണ്ട്. 648 സിസി പാരലൽ ട്വിൻ-സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ തന്നെയായിരിക്കും സൂപ്പർ മീറ്റിയോറും ഉപയോഗിക്കുക. ഈ എഞ്ചിൻ പരമാവധി 47 bhp കരുത്തിൽ 52 Nm ടോർക്കും പുറത്തെടുക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായിവാവും നൽകുക.

അടുത്തിടെയാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്ന ഏറ്റവും വിലകുറഞ്ഞ ബൈക്ക് അവതരിപ്പിച്ചത്. ആ വാഹനം ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഈ വർഷം അവസാനിക്കുന്നതിനു മുമ്പേ പുത്തൻ മോട്ടോർസൈക്കിളിനെ കൂടി വിപണിയിലെത്തിച്ച് കളംനിറയാൻ ഒരുങ്ങുകയാണ് റോയൽ എന്നാണ് സൂചന. കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സൂപ്പർ മീറ്റിയോർ അധികം താമസിക്കില്ല എന്നുതന്നെയാണ് വിവരം.

അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ലഭിക്കുന്ന റോയലിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാവും സൂപ്പർ മീറ്റിയർ 650. പിന്നിൽ ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്സോർബറുകളും കമ്പനി അവതരിപ്പിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും ഉണ്ടാവും. പരമ്പരാഗതമായി പിന്തുടർന്നു വരുന്ന വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും എൽഇഡി ലൈറ്റിംഗുള്ള ടെയിൽ ലാമ്പുമായിരിക്കും പുതിയ ക്രൂസറിന് ലഭിക്കുക. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, നേരായ ഹാൻഡിൽബാർ, ഫോർവേഡ് സെറ്റ് ഫുട്‌പെഗുകൾ തുടങ്ങിയവ സവിശേഷതകളാണ്.

ട്യൂബ്‌ലെസ് ടയറുകൾ, സെമി-ഡിജിറ്റൽ എന്നിവയുള്ള മൾട്ടി-സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും സൂപ്പർ മീറ്റിയോറിനുണ്ടാകും. ട്രിപ്പർ നാവിഗേഷൻ സംവിധാനമുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, 650 ട്വിൻസ് പാർട്‌സ് ബിന്നിൽ നിന്നുള്ള പരിചിതമായ സ്വിച്ച് ഗിയർ മുതലായവയും സൂപ്പർ മീറ്റിയോറിന്റെ പ്രധാന സവിശേഷതകളായിരിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Royal Enfield Super Meteor 650 likely to get 3 variants
Next Story