കണ്ടവരുടെയെല്ലാം കിളി പറത്തിയ വീഡിയൊ; നൂലിഴ വ്യത്യാസത്തിൽ തിരിച്ചുകിട്ടിയത് ഒരു ജീവൻ
text_fieldsസമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു വീഡിയൊ കണ്ട് കിളി പറന്നിരിക്കുകയാണ് ആളുകൾ. 'വെള്ളാനകളുടെ നാട്ടിൽ' എന്ന സിനിമയിൽ കുതിരവട്ടം പപ്പുവിെൻറ കഥാപാത്രം പറയുന്നപോലെ ഒരു കടുകുമണി വ്യത്യാസത്തിൽ ഒന്ന് അങ്ങോെട്ടാ ഒന്ന് ഇങ്ങോെട്ടാ മാറിയിരുന്നെങ്കിൽ എല്ലാം തവിടുപൊടി ആകുമായിരുന്നു.
എന്നാൽ ഭാഗ്യത്തിന് അങ്ങിനെ സംഭവിച്ചില്ല. അതുകൊണ്ട് രക്ഷപ്പെട്ടത് വിലപ്പെട്ട ഒരു ജീവനാണ്. റോഡ് വശത്തുകുടി നടന്നുവരുന്ന ഒരാളെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അൽപ്പം നടക്കുേമ്പാഴേക്ക് അദ്ദേഹത്തിെൻറ ഇടതുവശത്തുകൂടി ഒരു പിക്അപ്പ് കുതിച്ചുപാഞ്ഞു പോകുന്നു.
ഇതിനിടക്ക് ഒരു പോസ്റ്റും നിൽക്കുന്നുണ്ടെന്നതാണ് രസകരം. ആളിനെയൊ പോസ്റ്റിനെയോ ഇടിക്കാതെ കൃത്യമായി മധ്യത്തിലൂടെ പോകുന്നതാണ് വിസ്മയമുളവാക്കുന്നത്. നിയന്ത്രണംവിട്ട് പാഞ്ഞ പിക്കപ്പ് പിന്നേയും റോഡിലൂടെ മുന്നോട്ട്പോകുന്നതും വീഡിയോയിൽ കാണാം. കൊല്ലം ജില്ലയിലെ ചവറയിൽ നടന്നതാണ് അപകടമെന്നാണ് വിവരം. റോഡുവക്കിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു.

