Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യത്യസ്തവും ഹലാലുമായ പരസ്യം; പോരിശയുള്ള വണ്ടി വേണ്ടവര്‍ ബരീൻ
text_fieldsbookmark_border
വ്യത്യസ്തമായൊരു വണ്ടി പരസ്യമാണ് സോഷ്യൽമീഡിയയിലിപ്പോൾ വൈറലായിരിക്കുന്നത്. മാരുതി 800 കാറാണ് പരസ്യത്തിലെ താരം. പരസ്യം തയ്യാറാക്കിയിരിക്കുന്നത് ബൈത്തുകളുടെ ഇൗണത്തിലാണെന്നതാണ് ആളുകളെ ആകർഷിക്കാൻ കാരണം. കാറിെൻറ വിവരങ്ങൾ മുഴുവൻ പാട്ടുരൂപത്തിലാക്കി വീഡിയോയിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. വാഹനത്തിെൻറ എടുത്തുപറയേണ്ട സവിശേഷത അതിെൻറ നമ്പരാണ്. 786 ആണ് മാരുതിയുടെ നമ്പർ. അതിനാൽതന്നെ പോരിശ നിറഞ്ഞ വാഹനമാണിതെന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെെട്ടന്ന് എത്തണമെന്നും പരസ്യം പ്രേരിപ്പിക്കുന്നുണ്ട്.
വാഹനത്തിന് ഇതുവരെ ചെയ്ത പണികളും ചിലവാക്കിയ പണവും തുടങ്ങി സമഗ്രവിവരങ്ങളാണ് പാട്ടിലുള്ളത്. വാഹനം വിൽക്കാൻ മനസില്ലെങ്കിലും കടം കയറാതിരിക്കാനാണ് ഇൗ കടുത്ത പണി ചെയ്യുന്നതെന്നും പരസ്യദാതാവ് പറയുന്നു.
Next Story

