Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ ​സംഘർഷത്തിനിടെ ഒരാൾ കൂടി കൊല്ലപ്പെട്ടു; ബി.ജെ.പി, കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ

text_fields
bookmark_border
മണിപ്പൂരിൽ ​സംഘർഷത്തിനിടെ ഒരാൾ കൂടി കൊല്ലപ്പെട്ടു; ബി.ജെ.പി, കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ
cancel

ഇംഫാൽ: വടക്കു-കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കെ.അതൗബ എന്നയാളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ബാബുപരയിലാണ് ആക്രമണം ഉണ്ടായത്.

ബി.ജെ.പി, കോൺഗ്രസ് ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിടുകയും ചെയ്തിട്ടുണ്ട്. ജിരിബാം പൊലീസ് സ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം അകലെയാണ് സംഘർഷമുണ്ടായ സ്ഥലം. കഴിഞ്ഞ കുറേ ദിവസങ്ങളായി ജിരിബാം ജില്ലയിൽ സംഘർഷം തുടരുകയാണ്.

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങി​ന്‍റെ കുടുംബ വസതിയിലേക്ക് ഇരച്ചുകയറാനുള്ള പ്രക്ഷോഭകരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. പ്രകോപിതരായ ജനക്കൂട്ടം ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ മുതിർന്ന മന്ത്രിയുടെയും ഒരു കോൺഗ്രസ് എം.എൽ.എയുടെയും മൂന്ന് ബി.ജെ.പി എം.എൽ.എമാരുടെയും വീടുകൾക്കുകൂടി തീയിട്ടിരുന്നു.

ജിരിബാം ജില്ലയിൽ തീവ്രവാദികൾ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിൽ പ്രകോപിതരായ ആളുകൾ ശനിയാഴ്ച മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് എം.എൽ.എമാരുടെയും വസതികൾ ആക്രമിച്ചിരുന്നു. തുടർന്ന് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും അക്രമാസക്തമായ പുതിയ സംഭവങ്ങൾ നടന്നിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 1 protester dead in fresh Manipur violence; mob ransacks BJP, Congress offices
Next Story