Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിലെ കോവിഡ്​ വാർഡിൽ തീപിടിച്ച്​ 10 മരണം

text_fields
bookmark_border
മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം നഷ്ടപരിഹാരം
fire hospital mumbai
cancel

മുംബൈ: മഹാരാഷ്​ട്ര അഹമ്മദ്​ നഗറിലെ ജില്ല ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. കോവിഡ്​ ​വാർഡിലാണ്​ ദാരുണ സംഭവം. ഒരാൾക്ക്​ ഗുരുതരമായി പൊള്ളലേറ്റു. സംഭവസമയത്ത്​ 17 പേരാണ്​ ചികിത്സയിലുണ്ടായിരുന്നത്​.

ഇവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ്​ വാർഡിലേക്ക്​ മാറ്റിയതായി അഹമ്മദ്​നഗർ ജില്ല കലക്​ടർ ഡോ. രാജേരന്ദ ഭോസ്​ലെ അറിയിച്ചു. ഷോർട്ട്​ സർക്യൂട്ട്​ ആണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 10 dead as fire breaks out at Maharashtra Ahmednagar district hospital
Next Story