Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിലെ ഉന്നാവോയിൽ 11കാരി ബലാൽസംഘത്തിനിരയായി കൊല്ലപ്പെട്ടു
text_fieldsbookmark_border
ലഖ്നോ: യു.പിയിലെ ഉന്നാവോയിൽ 11 വയസുകാരി ബലാൽസംഘത്തിനിരയായി കൊല്ലപ്പെട്ടു. സാഫിപൂർ പൊലീസ് സർക്കിളിൽ വെള് ളിയാഴ്ചയാണ് സംഭവം. വീടിന് പുറത്ത് പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
പിതാവ് രാവിെല ഉറക്കമുണർന്നപ്പോൾ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സമീപത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കല്ലുകൊണ്ട് തലക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പോക്സോ ആക്ടിലെ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് ഉന്നാവോ പൊലീസ് സുപ്രണ്ട് എം.പി വർമ്മ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Next Story
