Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ വീണയാളെ രക്ഷിക്കാൻ ശക്തമായ ഒഴുക്കിലേക്ക് എടുത്തുചാടി പൊലീസുകാർ; കൈയടിച്ച് സോഷ്യൽ മീഡിയ

text_fields
bookmark_border
Rescue
cancel
Listen to this Article

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട ആളെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വിഡിയോ വൈറൽ. ഒഴുക്കിലേക്ക് ധൈര്യസമേതം എടുത്തുചാടി ഒരു ജീവൻ രക്ഷിച്ച പൊലീസുകാരുടെ പ്രവർത്തിക്ക് വൻ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ. എൻ.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെയും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

പുനെ ദത്തെവാഡിയിലെ കോൺസ്റ്റബിളായ സദ്ദാം ശൈഖും അജിത് പൊക്കറെയുമാണ് ഒഴുക്കിൽ പെട്ടയാളെ രക്ഷിച്ചത്. ശിവാനെ ബാഗുൽ ഉദയനിലെ പുഴയിലാണ് നാട്ടുകാരിലെരാൾ ഒഴുക്കിൽ പെട്ടത്. ശക്തമായ ഒഴുക്കിൽപെട്ടയാളെ രക്ഷിക്കാനായി പൊലീസുകാർ ധൈര്യസമേതം ഒഴുക്കിലേക്ക് എടുത്തുചാടുകയായിരുന്നു.

പൊലീസുകാർ അവരുടെ ജീവൻ തൃണവത്കരിച്ചാണ് ഒഴുക്കിലക്ക് എടുത്തുചാടിയത്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും സുപ്രിയ സു​ലെ ട്വിറ്ററിൽ കുറിച്ചു. പൊലീസുകാരുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

മഹാരാഷ്ട്രയയിൽ ശക്തമായ മൺസൂൺ അനുഭവപ്പെടുന്നുണ്ട്. പല ജില്ലകളിൽ വെള്ളപ്പൊക്കവും റി​പ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എല്ലാ ജില്ലളിലും ജാഗ്രതാ നിർദേശം നൽകുകയും സാഹചര്യം നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 2 Cops Brave Strong Currents To Rescue Man In Maharashtra
Next Story