Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്മാഷ്ടമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തിക്കും തിരക്കും, യു.പിയിൽ രണ്ട് മരണം

text_fields
bookmark_border
2 Suffocate To Death In Mathura Temple Amid Janmashtami Rush
cancel

ലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ ക്ഷേത്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേർ മരിച്ചു. ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ നോയിഡ സ്വദേശിയും മറ്റൊരാൾ ജബൽപൂർ സ്വദേശിയുമാണ്. ആറു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മാഷ്ടമിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വൻ ഒഴുക്കായിരുന്നു. ആരതി സമയത്ത് ക്ഷേത്രത്തിനുള്ളിലേക്ക് തള്ളിക്കയറാൻ ഭക്തർ ശ്രമിച്ചതിനെ തുടർന്നുണ്ടായ തിരക്കിൽപ്പെട്ടാണ് രണ്ടു പേർ ശ്വാസം മുട്ടിമരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് യാദവ് പറഞ്ഞു.

മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ആഘോഷവേളകളിൽ ആരാധനാലയങ്ങളിലെ തിരക്ക് കണക്കിലെടുത്ത് അനിഷ്ട സംഭവങ്ങൾ തടയാൻ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 2 Suffocate To Death In Mathura Temple Amid Janmashtami Rush
Next Story