Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത ഇൻസ്‍പെക്ടറെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാർ അറസ്റ്റിൽ

text_fields
bookmark_border
യു.പിയിൽ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത ഇൻസ്‍പെക്ടറെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാർ അറസ്റ്റിൽ
cancel

സുൽത്താൻപൂർ: സഹപ്രവർത്തകനായ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയ രണ്ട് വനിതാ പൊലീസുകാർ പിടിയിൽ. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ മഹിളാ താനയിലെ വനിതാ പൊലീസുകാരാണ് സഹപ്രവർത്തക​നെ തട്ടിക്കൊണ്ടുപോയത്. പൊലീസുകാരൻ വനിതാ പൊലീസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

അതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ. കഴിഞ്ഞ സെപ്തംബർ 22ന് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിന് പൊലീസ് ഇൻസ്‍പെക്ടറായ നിഷു തോമറിനെ മഹിളാ താന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് തോമറിന്റെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദേശപ്രകാരം വനിതാ ഇൻസ്‍പെക്ടർക്കും വനിതാ പൊലീസ് കോൺസ്റ്റബിളിനും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 2 women cops booked for kidnapping male colleague
Next Story