Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള ഹൗസിലെ ബീഫ് റെയ്ഡ്: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsbookmark_border
ന്യൂഡല്‍ഹി: ബീഫ് വിളമ്പിയെന്ന പേരിൽ ഡൽഹി കേരള ഹൗസ് കാൻറീനിൽ നടത്തിയ റെയ്ഡിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. കേരളത്തിൽ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ രേഖാമൂലം ഇക്കാര്യം വ്യക്തമാക്കിയത്.
കേരള ഹൗസില്‍ പശു മാംസം വിളമ്പുന്നെന്ന പരാതിയെ തുടർന്ന് വിവരം ശേഖരിക്കാനാണ് ഡല്‍ഹി പൊലീസ് അവിടെ എത്തിയത്. കാൻറീനിെൻറ അകത്തു കയറി പൊലീസ് പരിശോധന നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു .അന്വേഷണം ഗൂഢലക്ഷ്യത്തോടെയായിരുന്നില്ല. ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന് കരുതിയാണ് അന്വേഷണം നടത്തിയതെന്നും പരിശോധന നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Next Story
