Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​െകജ്​രിവാളി​െൻറ സെക്രട്ടറിയുടെ വീട്ടിൽ റെയ്​ഡ്​; വിദേശകറൻസി പിടിച്ചെടുത്തതായി സി.ബി.​െഎ

text_fields
bookmark_border
​െകജ്​രിവാളി​െൻറ സെക്രട്ടറിയുടെ വീട്ടിൽ റെയ്​ഡ്​; വിദേശകറൻസി പിടിച്ചെടുത്തതായി സി.ബി.​െഎ
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വസതിയിൽ നടത്തിയ പരിേശാധനയിൽ മൂന്ന് ലക്ഷം രൂപയുടെ വിദേശകറൻസി പിടിച്ചെടുത്തതായി സി.ബി.െഎ.കെജ്രിവാളിെൻറ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാറിെൻറ വസതിയിലാണ് സി.ബി.െഎ പരിശോധന നടത്തിയത്. വിദേശകറൻസികൾക്കു പുറമെ2.4 ലക്ഷം രൂപയും പിടിച്ചെടുത്തതായി സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു.

സി.ബി.െഎ തെൻറ ഒാഫിസ് റെയ്ഡ് ചെയ്തതായി ഇന്ന് രാവിലെ അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇത് വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഒാഫിസിലല്ല പ്രിൻസിപ്പൽ സെക്രട്ടറിയുടെ വസതിയിലാണ് പരിശോധന നടത്തിയതെന്ന വിശദീകരണവുമായി സി.ബി.െഎ രംഗത്തുവന്നത്. കമ്പ്യൂട്ടറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്. ഒരു കമ്പനിക്ക് അനൂകൂലമായി  ടെണ്ടർ നൽകിയെന്നാണ് ആരോപണം. റെയ്ഡിൽ വീട്ടിൽ നിന്ന് ആസ്തി സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. ഉത്തർപ്രദേശിലും ഡൽഹിയിലുമായി 14 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടത്തിയതെന്ന് സി.ബി.െഎ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story