ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി വർഷങ്ങളായി ബന്ധമില്ല –ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് െകജ്രിവാൾ ഉയർത്തിയ ആരോപണങ്ങൾക്ക് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ മറുപടി. വർഷങ്ങളായി ക്രിക്കറ്റുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെജ്രിവാൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജയ്റ്റ്ലി പറഞ്ഞു.
അസത്യവും അപവാദവും പ്രചരിപ്പിക്കുന്ന കെജ്രിവാൾ ഉന്മാദത്തിെൻറ അവസ്ഥയും കടന്നെന്ന് ജെയ്റ്റ്ലി പരിഹസിച്ചു. ഒരു ഉദ്യോഗസ്ഥനെകുറിച്ച് അന്വേഷിക്കുന്നത് എങ്ങനെയാണ് കെജ്രിവാളിന് എതിരാകുന്നത്. കോമൺവെൽത്ത് ഗെയിംസിെൻറ സമയത്ത് 900 കോടി നെഹ്റു സ്റ്റേഡിയത്തിെൻറ അറ്റകുറ്റപ്പണിക്കും പുന:ർനിർമാണത്തിനും ചെലവഴിച്ചിരുന്നു. െപാതുമേഖലയിലാണ് സ്റ്റേഡിയം പണികഴിപ്പിച്ചത്. തനിക്കെതിരെയുള്ള ആേരാപണങ്ങൾ യു.പി.എ സർക്കാറിെൻറ സമയത്ത് അന്വേഷിച്ചിട്ട് അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
