Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദാവൂദിന്‍െറ കാര്‍ കത്തിച്ച് ‘പ്രതികാരം’
text_fieldsbookmark_border
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍െറ ലേലത്തില്‍ പിടിച്ചെടുത്ത കാര്‍ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ കത്തിച്ചു. യു.പിയില്‍ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് പൊതുജനമധ്യത്തിലാണ് കാറിന് തീയിട്ടത്.
ദാവൂദ് ഇബ്രാഹിം രാജ്യത്ത് പടര്‍ത്തിയ ഭീകരവാദത്തിനുള്ള അന്ത്യകര്മത്തിന്െറ പ്രതീകമായാണ് കാര്‍ കത്തിച്ചതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാര്‍ 15,700 രൂപ വിലയിട്ട ഹ്യുണ്ടായി ആക്സന്റ് കാര്‍ 32,000 രൂപക്കാണ് ഡിസംബര്‍ ഒമ്പതിന് അഖിലേന്ത്യ ഹിന്ദുമഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി ലേലത്തില്‍പിടിച്ചത്. കാര്‍ ആംബുലന്‍സ് ആക്കി മാറ്റാനായിരുന്നു തീരുമാനം.
എന്നാല്‍, ഇതിന്‍െറ പ്രത്യാഘാതം നേരിടാന്‍ തയാറായിരിക്കണമെന്ന് തനിക്ക് ഡി കമ്പനിയുടെ ഭീഷണി ലഭിച്ചതായും ഇതിന് ഇതേ ഭാഷയില്‍ മറുപടി നല്‍കാനാണ് കാര്‍ കത്തിച്ചതെന്നും സ്വാമി ചക്രപാണി പറഞ്ഞു.
Next Story
