Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാപം അഴിമതി: ആദ്യവിധിയില്‍ രണ്ടുപേര്‍ക്ക് തടവ്

text_fields
bookmark_border
വ്യാപം അഴിമതി: ആദ്യവിധിയില്‍ രണ്ടുപേര്‍ക്ക് തടവ്
cancel


ഇന്ദോര്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസിലെ ആദ്യവിധിയില്‍ രണ്ടുപേര്‍ക്ക് കോടതി മൂന്നുവര്‍ഷം കഠിനതടവും 500 രൂപ പിഴയും വിധിച്ചു. 2013ലെ പ്രവേശപരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രതികളായ അക്ഷത് സിങ് രാജാവത് (25), പ്രകാശ് ബാരിയ (28) എന്നിവരെ സ്പെഷല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.കെ. മിത്തല്‍ ശിക്ഷിച്ചത്.
രാജസ്ഥാനിലെ ബില്‍വാര സ്വദേശിയായ അക്ഷത് സിങ് മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍നിന്നുള്ള പ്രകാശ് ബാരിയക്ക് പകരം പ്രവേശ പരീക്ഷയെഴുതി ആള്‍മാറാട്ടം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍വാദം. വഞ്ചനക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.  കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story