ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ലൈംഗികാരോപണവുമായി കെജ് രിവാൾ
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ലൈംഗിംക ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജൂനിയര്‍ ടീം ക്രിക്കറ്റ് തിരഞ്ഞെടുപ്പിന് വന്ന കൗമാരക്കാരന്റെ അമ്മയോട് ഉദ്യോഗസ്ഥരിലൊരാളുടെ വീട്ടിലേക്ക് രാത്രി വരാനാവശ്യപ്പെട്ടുവെന്നാണ് ആരോപണം. എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കെജ് രിവാൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയോടാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് പറയുന്നു.
ഒരിക്കൽ മകന് ഡല്‍ഹി ജൂനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം ലഭിച്ചുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തന്നെ ഫോണിലൂടെ അറിയിച്ചു. എന്നാല്‍ അന്തിമ പട്ടികയിലാകട്ടെ കുട്ടിയുടെ പേരുണ്ടായിരുന്നതുമില്ല. അടുത്ത ദിവസം മാധ്യമപ്രവർത്തകന്റെ ഭാര്യയുടെ ഫോണിലേക്ക് സന്ദേശം വന്നു. ഔദ്യോഗിക വസതിയിലേക്ക് രാത്രി വന്നാല്‍, മകന് ടീമില്‍ സ്ഥാനം നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥരിലൊരാൾ അയച്ച എസ്.എം.എസിന്റെ ഉള്ളടക്കമെന്നും കേജ്രിവാള് പറഞ്ഞു.
അണ്ടർ 14, 16 ടീമുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഴിമതികൾ നടന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു.
