കോടിക്കണക്കിന് കള്ളപ്പണം ഇന്ത്യയില്‍നിന്ന് ഒഴുകുന്നെന്ന്
text_fields
ജനീവ: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇന്ത്യയില്‍ നിന്ന് പുറത്തേക്കൊഴുകുന്നതായി എച്ച്.എസ്.ബി.സി ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ കള്ളപ്പണത്തിന്‍െറ കണക്ക് പുറത്തുവിട്ടയാളുമായ ഹെര്‍വ് ഫാല്ഷ്യനി. ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തിനും ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാന്‍ തയാറാണെന്ന് പറഞ്ഞ അദ്ദേഹം, ജീവന് സുരക്ഷിതത്വം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.
എച്ച്.എസ്.ബി.സി ബാങ്കിന്‍െറ ജനീവ ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായിരുന്ന ഫാല്ഷ്യനി, കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടതുകാരണം സ്വിറ്റ്സര്‍ലന്‍ഡില്‍ കേസില്പെട്ടിരിക്കയാണ്.
ഈ രേഖകള്‍ ആദ്യം ഫ്രഞ്ച് ഭരണകൂടത്തിനും പിന്നീട് ഇന്ത്യന്‍ അധികൃതര്‍ക്കും നല്കുകയുണ്ടായി. ഇന്ത്യയില്‍ വരുകയാണെങ്കില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടാമെന്നും അതില്‍ നിന്ന് ഒഴിവാക്കിത്തന്നാല്‍ മാത്രമേ ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.