Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെലികോപ്ടര്‍ തകര്‍ന്ന് മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി

text_fields
bookmark_border

മുംബൈ: ദക്ഷിണ മുംബൈയില്‍നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെ ഹെലികോപ്ടര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരെ കാണാതായി. പവന്‍ഹാന്‍സ് കമ്പനിയുടെ ഹെലികോപ്ടറാണ് പരിശീലനത്തിനിടെ അപകടത്തില്‍പെട്ടത്. പത്തനംതിട്ട കുറിയന്നൂര്‍ സ്വദേശി ഈശ്വര്‍ സാമുവല്‍, ടി.കെ. ഗുഹ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി നാവികസേന തിരച്ചില്‍ നടത്തുന്നു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായതെന്ന് നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാത്രി ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നത് പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണ ഹെലികോപ്ടര്‍ കടലില്‍ മുങ്ങിയെന്നാണ് നാവികസേന വൃത്തങ്ങള്‍ പറയുന്നത്. രണ്ട് പൈലറ്റുമാരല്ലാതെ മറ്റാരും ഇല്ളെന്നും നാവികസേന അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story