Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തര്‍പ്രദേശിലും മഹാസഖ്യം സാധ്യമെന്ന് അഖിലേഷ്

text_fields
bookmark_border
ഉത്തര്‍പ്രദേശിലും മഹാസഖ്യം സാധ്യമെന്ന് അഖിലേഷ്
cancel

ലഖ്നോ: 2017ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍മോഡല്‍ മഹാസഖ്യം സാധ്യമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് തടയിടാന്‍ സഖ്യത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, വിഷയത്തില്‍ കൂടുതലെന്തെങ്കിലും പറയാന്‍ അഖിലേഷ് തയാറായില്ല.

ബിഹാറില്‍ ബദ്ധവൈരികളായിരുന്ന ആര്‍.ജെ.ഡിയും ജെ.ഡി.യുവും തെരഞ്ഞെടുപ്പില്‍ സഖ്യത്തിലായതുപോലെ ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം സംസ്ഥാന മന്ത്രി ഫരീദ് മഹ്ഫൂസ് കിദ്വാനി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍വിജയം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലത്തെുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story