Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഉദിച്ചുയരുന്ന താരമെന്ന് ശത്രുഘ്നൻ സിൻഹ

text_fields
bookmark_border
രാഹുൽ ഉദിച്ചുയരുന്ന താരമെന്ന് ശത്രുഘ്നൻ സിൻഹ
cancel

പട്ന: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദിച്ചുയരുന്ന താരമാണെന്ന് ബോളിവുഡ് നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്നൻ സിൻഹ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്‍റേതാണെന്നും സിൻഹ ട്വീറ്റ് ചെയ്തു.

ഉദിച്ചുയരുന്ന താരമായ രാഹുൽ ഗാന്ധിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നാണ് ശത്രുഘ്നൻ സിൻഹ ട്വീറ്റ് ചെയ്തത്. ബിഹാറിൽ അധികാരത്തിലേറിയ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് ആശംസകൾ നേരുന്നതിനിടെയാണ് രാഹുലിന് ബി.ജെ.പി നേതാവിന്‍റെ പ്രശംസ.

ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം -ശത്രുഘ്നൻ സിൻഹയെ മാറ്റിനിർത്തിയിരുന്നു. സംസ്ഥാനത്തേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചവർ ഏറ്റെടുക്കണമെന്ന അദ്വാനി പക്ഷത്തിന്‍റെ അഭിപ്രായത്തോട് സിൻഹ അനുകൂലിച്ചിരുന്നു. കുറേകാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഭിന്നതയിലാണ് സിൻഹ.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story