Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിതീഷ് കുമാർ പ്രധാനമന്ത്രിയാവാൻ തയാറെടുക്കണമെന്ന് ഫാറൂഖ് അബ്ദുല്ല
text_fieldsbookmark_border
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നീതീഷ് കുമാർ പ്രധാനമന്ത്രിയാവാൻ തയാറെടുക്കണമെന്ന് നാഷനൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു എതിരാളിയായി ദേശീയ തലത്തിൽ എൻ.ഡി.എ ഇതരകക്ഷികളുടെ നേതാവായി നീതീഷ് കുമാർ ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായാണ് ഒരു പാർട്ടിയുടെ ദേശീയ നേതാവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ ഉയർത്തിക്കാട്ടുന്നത്.
ഇത് ഇന്ത്യക്ക് പുതിയ തുടക്കമാണ്. ഡൽഹിയിലേക്ക് വന്ന് പ്രധാനമന്ത്രിയാവാനുള്ള തയാറെടുപ്പ് നിതീഷ് തുടങ്ങണം. ഇതിനുളള എല്ലാ പിന്തുണയും നാഷനൽ കോൺഫറൻസ് നൽകുമെന്നും ഫാറൂഖ് അബ്ദുല്ല ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേസമയം ഫാറൂഖ് അബ്ദുല്ലയുടെ നിർദേശത്തെ കോൺഗ്രസും നിതീഷിെൻറ പാർട്ടിയായ ജെ.ഡിയുവും തള്ളി.
Next Story
