Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിലെ 95 ശതമാനം ബീഫ് വ്യാപാരികളും ഹിന്ദുക്കള്‍ –രജീന്ദര്‍ സച്ചാര്‍
text_fieldsbookmark_border
ആഗ്ര: രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. മഥുരയില്‍ നടന്ന ‘ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് ഓണ്‍ റാഡിക്കല്‍ ഇസ്ലാം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവം മനുഷ്യത്വത്തിന്‍െറ മരണമാണ്. ഭക്ഷണശീലത്തിന് മതവുമായി ബന്ധമില്ല. താന്‍ ബീഫ് കഴിക്കാറുണ്ടെന്നും സച്ചാര്‍ പറഞ്ഞു. എം.പിമാരും എം.എല്‍.എമാരും ബീഫ് വ്യാപാരം നടത്തുന്നുണ്ട്. പിന്നെ എന്തിനാണ് പാവങ്ങളെ ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story
