ആമിര്‍ഖാന്‍െറ കരണത്തടിക്കുന്നവര്‍ക്ക് ലക്ഷം രൂപ നല്‍കുമെന്ന് ശിവസേന നേതാവ്
text_fieldsമുംബൈ: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ആമിര്‍ഖാന്‍െറ കരണത്തടിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ശിവസേന നേതാവ്. പഞ്ചാബ് ശാഖാ പ്രമുഖ് രാജീവ് ടാണ്ടനാണ് സമ്മാനം പ്രഖ്യാപിച്ചത്. ആമിര്‍ഖാനെ ആരടിച്ചാലും ലക്ഷം രൂപ നല്‍കും. ഇന്ത്യക്കെതിരെ ശബ്ദുമയര്‍ത്താന്‍ ഇനി ആര്‍ക്കും ധൈര്യമുണ്ടാകരുത്. ഹോട്ടല്‍, സിനിമാ ജീവനക്കാരടക്കം ആരടിച്ചാലും പണം തരും; എന്നിങ്ങനെയാണ് ശിവസേനാ പഞ്ചാബ് ശാഖാ പ്രമുഖിന്‍െറ ആഹ്വാനം. എന്നാല്‍, ഇത് ഒൗദ്യോഗിക നിലപാടല്ളെന്ന് പാര്‍ട്ടി മുംബൈയില്‍ വ്യക്തമാക്കി. ലുധിയാനയില്‍ ആമിര്‍ ഖാന്‍െറ ‘ദങ്കല്‍’ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആമിര്‍ ഖാന്‍ താമസിക്കുന്ന ഹോട്ടലിനു മുമ്പില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതോടെ ആമിര്‍ ഖാന്‍െറ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ആമിറിനെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരത്പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. ജനങ്ങളുടെ വികാരം അറിയാത്തതുകൊണ്ടാണ് പവാര്‍ ഇത്തരമൊരു നിലപാടെടുത്തതെന്ന് പാര്‍ട്ടി മുഖപത്രം ‘സാമ്ന’ കുറ്റപ്പെടുത്തി. ഭീകരവാദിയായ ഇശ്റത്ത് ജഹാനെ വിശുദ്ധയായി കരുതുന്ന ഒരു നേതാവ് ആമിറിനെ പിന്തുണക്കുന്നതില്‍ അല്‍ഭുതമില്ല. വര്‍ഷങ്ങളുടെ രാഷ്ട്രീയ- അധികാര അനുഭവജ്ഞാനമുള്ള പവാര്‍ രാജ്യദ്രോഹപ്രസ്താവനയെ പിന്തുണച്ചത് നിര്‍ഭാഗ്യകരമാണെന്ന് സാമ്ന ചൂണ്ടിക്കാട്ടി.
