Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഴുവൻ സൈന്യത്തെ ഉപയോഗിച്ചാലും ഇന്ത്യക്ക് തീവ്രവാദികളെ പ്രതിരോധിക്കാനാവില്ല -ഫറൂഖ് അബ്ദുല്ല
text_fieldsbookmark_border
ന്യൂഡൽഹി: മുഴുവൻ സൈന്യത്തെ ഉപയോഗിച്ചാലും ഇന്ത്യക്ക് തീവ്രവാദികളെ പ്രതിരോധിക്കാനാവില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല. കഴിഞ്ഞദിവസം പാക് അധീന കശ്മീർ പാക്കിസ്താന്‍റെ ഭാഗമാണെന്ന പരാമർശം വിവാദമായതിന് പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്. പാക് അധീന കശ്മീർ പാകിസ്താന്‍റെ ഭാഗവും ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗവുമാണ്. താൻ ഇതിനു മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇതുപുതിയ കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യാഥാർഥ്യം നമ്മൾ മനസ്സിലാക്കണം. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയല്ലാതെ ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നും കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഫാറൂഖിന്‍റെ വാക്കുകൾക്കെതിരെ മകൻ ഉമർ അബ്ദുല്ലയും രംഗത്തെത്തിയിരുന്നു.
Next Story
