പ്രതിരോധ സഹകരണത്തിലൂന്നി മോദി–കാമറണ്‍ ചര്‍ച്ച
text_fieldsവാഷിങ്ടണ്‍: പ്രതിരോധരംഗത്തെ സഹകരണത്തിലൂന്നി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും തമ്മില്‍ ചര്‍ച്ച. ആണവ ഉച്ചകോടിയുടെ ഭാഗമായി വാഷിങ്ടണിലത്തെിയ ഇരുനേതാക്കളും തമ്മില്‍ മേക് ഇന്‍ പദ്ധതി സംബന്ധിച്ചും ചര്‍ച്ച നടന്നതായി മോദി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവെച്ച ഒമ്പത് കരാറുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ സഹായിച്ചെന്ന് ഇരുവരും ശരിവെച്ചു.
പ്രതിരോധരംഗത്ത് ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ഡേവിഡ് കാമറണ്‍ ആവശ്യപ്പെട്ടു. 100 ശതമാനം വിദേശനിക്ഷേപത്തില്‍ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ സാധിക്കുമെന്ന് മോദി ഉറപ്പുനല്‍കിയിട്ടുണ്ട്. വൈദഗ്ദ്യമുള്ള തൊഴിലാളികളെയും ലഭ്യമായതിനാല്‍ മേക് ഇന്‍ ഇന്ത്യയില്‍ ബ്രിട്ടന്‍ സഹകരിക്കുമെന്നും കാമറണ്‍ പറഞ്ഞതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഐ.ടി കമ്പനികളെ ടു-ടയര്‍ വിസയില്‍ പെടുത്തി കടിഞ്ഞാണിടാനുള്ള നീക്കത്തെക്കുറിച്ച് മോദി കാമറണിന്‍െറ ശ്രദ്ധയില്‍പെടുത്തി. വിഷയം പരിഗണിക്കാമെന്ന് കാമറണ്‍ അറിയിച്ചിട്ടുണ്ട്.
