Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മന്‍റ് ഡയറക്ടറേറ്റ്

text_fields
bookmark_border
വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മന്‍റ് ഡയറക്ടറേറ്റ്
cancel

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ധാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റീജണല്‍ പാസ്പോര്‍ട്ട് ഓഫിസിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് സഹകരിക്കാതെ മല്യ രാജ്യം വിട്ടെന്നാരോപിച്ചാണ് ഇ.ഡി പാസ്പോര്‍ട്ട് ഓഫിസിനെ സമീപിച്ചത്.
തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മല്യ അന്വേഷണ ഏജന്‍സിക്കു മുമ്പില്‍ ഹാജരായിട്ടില്ലായിരുന്നു. ഇത് മൂന്നാം തവണയാണ് മല്യക്ക് ഇ.ഡി സമന്‍സ് അയക്കുന്നത്. ഏപ്രില്‍ ഒമ്പതിന് ഹാജരാവാനായിരുന്നു അവസാനത്തെ നോട്ടീസ്.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം മുംബൈ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.

വായ്പ എടുത്തതു വഴി 9000കോടിയിലധികം രൂപ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി മല്യ തിരിച്ചടക്കാനുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story