കേദാര്‍നാഥ് പ്രളയത്തിന് കാരണം ഹണിമൂണ്‍ ട്രിപ്പുകളെന്ന് സ്വാമീ സ്വരൂപാനന്ദ
text_fieldsഹരിദ്വാര്‍: 2013ല്‍ കേദാര്‍നാഥില്‍ ഉണ്ടായ പ്രളയത്തിന് കാരണം വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ നടത്തുന്ന ഹണിമൂണ്‍ ട്രിപ്പുകള്‍ ആണെന്ന വിചിത്ര വാദവുമായി സ്വാമീ സ്വരൂപാനന്ദ സരസ്വതി. ഇവര്‍ ചെയ്യുന്ന ‘അവിശുദ്ധ’മായ പ്രവൃത്തികള്‍ ആണ് അവിടെ വന്‍ ദുരന്തത്തിന് ഇടയാക്കിയതെന്നും സ്വാമി വ്യക്തമാക്കി. ഹരിദ്വാറില്‍ ഇദ്ദേഹം നടത്തുന്ന പര്യടനത്തിനിടെയാണ് വിവാദകരമായ ഈ പ്രസ്താവന.
നേരത്തെ നടത്തിയ സമാനമായ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചതാണ് കേരളത്തിലെ പറവൂര്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തിന് കാരണമായതെന്ന സ്ത്രീ വിരുദ്ധമായ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സായ്ബാബയുടെ കടുത്ത വിമര്‍ശകന്‍ ആണ് 93 വയസ്സുള്ള ഈ സന്യാസി. സായ്ബാബ ‘മുസ്ലിം ഫക്കീര്‍’ ആണെന്നും ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം ഇയാളെ ആരാധിക്കാന്‍ പാടില്ളെന്നും 2014 ജൂലൈയില്‍ സ്വാമി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയില്‍ പിന്നീട് സ്വാമിക്ക് മാപ്പു പറയേണ്ടതായും വന്നു.
