Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘനം
text_fieldsbookmark_border
ജമ്മു: അതിർത്തിയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്മീരിലെ സാംബ ജില്ലയിലാണ് പാകിസ്താൻ സൈനികരുടെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെ കത്ര സന്ദർശിക്കുന്നതിന് മുൻപാണ് സംഭവം.
അതിരാവിലെയാണ് വെടിവെപ്പുണ്ടായതെന്ന് ബി.എസ്.എഫ് പറഞ്ഞു. നാലു മുതൽ അഞ്ച് റൗണ്ട് വരെ വെടിവെച്ചു. ബി.എസ്.എഫ് തിരിച്ചും വെടിവെപ്പ് നടത്തി. ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും ബി.എസ്.എഫ് അറിയിച്ചു. അതിനിടെ സാംബ സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയെന്നും ബി.എസ്.എഫ് വ്യക്തമാക്കി.
വൈഷ്ണോദേവി സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കാനാണ് നരേന്ദ്ര മോദി കശ്മീരിൽ എത്തിയത്. ഇവിടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന മോദി, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സ്റ്റേഡിയവും ഉദ്ഘാടനം ചെയ്തു.
Next Story
