Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒാഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കൊല്ലം കലക്ടർ
text_fieldsbookmark_border
കൊല്ലം: തന്റെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കൊല്ലം കലക്ടർ എ.ഷൈന മോൾ. ആറുമാസമായി സി.സി.ടി.വി സംവിധാനം പ്രവർത്തനരഹിതമാണ്. സർക്കാറിന്റെ അനുമതിയോട് കൂടി മാത്രമേ അതിനുമുന്പുള്ള ദൃശ്യങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും ഷൈന മോൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
അന്വേഷണത്തിനായി ദൃശ്യങ്ങൾ പരിശോധിക്കാനുളള അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ കത്തിന് മറുപടിയായാണ് കലക്ടറുടെ വിശദീകരണം. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ശേഷവും കലക്ടറെ ചേംബറിൽ കണ്ടിരുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ മൊഴി നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സി.സി.ടി.വി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
Next Story
