Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസഫര്‍ നഗറിലെ ശിവസേന നേതാവ് ഇസ് ലാം സ്വീകരിച്ചതായി റിപ്പോര്‍ട്ട്
text_fieldsbookmark_border
മുസഫര്‍നഗര്‍: മുസഫര്‍ നഗറിലെ ശിവസേനാ നേതാവ് സുശീല്‍ കുമാര്‍ ജെയ്ന്‍ ഇസ് ലാം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. 'അമര്‍ ഉജാല' പത്രത്തെ ഉദ്ധരിച്ച് സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഹമ്മദ് അബ്ദുസ്സമദ് എന്ന പേരാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം ഫെബ്രുവരി 15നാണ് ഇസ്ലാം സ്വീകരിച്ചതെന്നും ആരുടെയും സമ്മര്‍ദം ഇതിന് പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച മഹാവീര്‍ ജയന്തിയോടനുബന്ധിച്ചാണ് വാര്‍ത്ത പരസ്യപ്പെടുത്തിയതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സുശീല്‍കുമാറിന്റെ മതം മാറ്റം കടൗല, മുസഫര്‍നഗര്‍ ജില്ലകളില്‍ നേരിയ സംഘര്‍ഷം സൃഷ്ടിച്ചു.
Next Story
