സ്വത്ത് വിവരത്തെക്കുറിച്ചറിയാന് ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് വിജയ് മല്യ
text_fieldsന്യൂഡല്‍ഹി: തന്‍െറയോ കുടുംബത്തിന്‍െറയോ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്ന് മദ്യ രാജാവ് വിജയ് മല്യയുടെ അഭിഭാഷകന് സുപ്രീംകോടതിയില്‍. വിദേശത്തെ തന്‍െറ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമപരമായി അവര്‍ക്ക് അവകാശമില്ലെന്നും അഭിഭാഷകന് സത്യവാങ്മൂലത്തില്‍ അറിയിച്ചു.
വിദേശത്തെ സ്വത്ത് വിവരങ്ങള്‍ ജൂണ്‍ 26ന് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറാം. അത് ബാങ്കുകള്‍ക്ക് നല്‍കരുത്. വിദേശത്തുള്ള സ്വത്ത് വകകളുടെ അടിസ്ഥാനത്തിലല്ല ബാങ്കുകള്‍ എനിക്ക് വായ്പ നല്‍കിയത് -മല്യ പറഞ്ഞു.
ഈ മാസം 21നകം വിദേശത്തും ഇന്ത്യയിലുമുള്ള സ്വത്ത് വിവരങ്ങളെ കുറിച്ച് സത്യവാങ്മൂലം അറിയിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മല്യ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 17 പൊതു മേഖലാ ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടി രൂപയാണ് മല്യ തിരിച്ചടക്കാനുള്ളത്.
