സമാധാന സന്ദേശമയച്ച ശ്രീ ശ്രീ രവിശങ്കറിന് ഐ.എസിന്‍െറ മറുപടി
text_fieldsഅഗര്‍ത്തല: അന്താരാഷ്ട്ര തീവ്രവാദ സംഘടന ഐ.എസിന് സമാധാന സന്ദേശമയച്ച ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് മറുപടിയായി ലഭിച്ചത് ഒരാളുടെ തലയറുക്കുന്ന ചിത്രം.
ഐ.എസുമായി സമാധാന ചര്‍ച്ചക്ക് മുന്‍കൈയ്യെടുക്കാം എന്ന ലക്ഷ്യത്തോടെയാണ് താന്‍ സന്ദേശമയച്ചത്. പക്ഷേ അവര്‍ ഒരാളുടെ തലയറുക്കുന്ന ചിത്രമാണ് അതിനു മറുപടിയായി തനിക്കയച്ചത്. അതിനാല്‍ താന്‍ അവരുമായുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് രവിശങ്കര്‍ പറഞ്ഞു. അവര്‍ക്ക് സമാധാന ചര്‍ച്ചകള്‍ ആവശ്യമില്ളെന്നും സൈന്യമാണ് ഇനി ഐ.എസിനെ നേരിടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസത്തെ ത്രിപുര സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോയി. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം കൈവരിക്കുന്നതിനെ കുറിച്ചായിരുന്നു രാജ്യത്തുടനീളം നടത്തിയ യോഗങ്ങളിലെല്ലാം രവിശങ്കര്‍ സംസാരിച്ചത്.
