Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാത്മാ ഗാന്ധിയുടെ സ്വപ്നം മോദി പൂര്‍ത്തീകരിക്കും -ജിതേന്ദ്ര സിങ്
text_fieldsbookmark_border
കതുവ: മഹാത്മാ ഗാന്ധിയുടെ സ്വപ്നം മോദി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യയിലെ ഗ്രാമങ്ങളെ ശക്തിപ്പെടുത്തുക എന്നത് ഗാന്ധിജിയുടെ സ്വപ്നമാണെന്നും മോദി അത് സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ കതുവയില്‍ പഞ്ചായത്ത് രാജ് ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്‍െറ സമഗ്ര വികസനത്തിനായി ഗ്രാമങ്ങളെ വികസിപ്പിക്കണമെന്നുള്ളത് ഗാന്ധിജിയുടെ സങ്കല്പമായിരുന്നു. കാരണം ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. കഴിഞ്ഞ ആറ് ദശാബ്ദങ്ങളായി നടക്കാത്തതിനെ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് മോദി. പ്രതിപക്ഷത്തായിരുന്ന സമയത്തും ഞങ്ങള്‍ ഗാന്ധിയന്‍ ആശയങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
