Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതാജി ഫയലുകള്‍ ജപ്പാനും പുറത്തുവിടുന്നു

text_fields
bookmark_border
നേതാജി ഫയലുകള്‍ ജപ്പാനും പുറത്തുവിടുന്നു
cancel

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രണ്ട് രഹസ്യ ഫയലുകള്‍ വര്‍ഷാവസാനത്തോടെ ജപ്പാന്‍ പുറത്തുവിടുമെന്ന് കേന്ദ്രം. ജപ്പാന്‍െറ കൈവശമുള്ള മറ്റു മൂന്നു ഫയലുകളെക്കുറിച്ച് ഉറപ്പൊന്നും ലഭിച്ചിട്ടില്ളെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫിസ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ കസ്റ്റഡിയിലായിരുന്ന രണ്ടു സുപ്രധാന ഫയലുകള്‍ ഇപ്പോഴും കണ്ടത്തൊനായിട്ടില്ളെന്ന് മന്ത്രി പറഞ്ഞു.

ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍നിന്ന് നേതാജിയുടേതെന്ന് കരുതുന്ന ചിതാഭസ്മം നാട്ടിലത്തെിക്കുന്നതു സംബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫിസ് കൈവശംവെച്ച രഹസ്യ ഫയലിലുണ്ടായിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഫയലിലും ചിതാഭസ്മം മുഖ്യവിഷയമാണ്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story