Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക ഉഷ ഇസ്പാത് ഒന്നാമത്;  കിങ്ഫിഷര്‍ ഒമ്പതാം സ്ഥാനത്ത് 

text_fields
bookmark_border

ന്യൂഡല്‍ഹി: ബാങ്ക്വായ്പ തിരിച്ചടക്കാത്ത പത്തു കമ്പനികളുടെ പട്ടികയില്‍ മദ്യരാജാവ് വിജയ് മല്യയുടെ കിങ്ഫിഷര്‍ ഒമ്പതാം സ്ഥാനത്ത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് വിനയ് റായിയുടെ ഇരുമ്പു നിര്‍മാണ കമ്പനിയായ ഉഷ ഇസ്പാതാണ്. കടം തിരിച്ചടക്കാത്ത 10 കമ്പനികളുടെ പട്ടിക ന്യൂസ്ലേ      ാന്‍ഡ്രി എന്ന വെബ്സൈറ്റാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. 2009 വരെ ഉഷ ഗ്രൂപ്പിന്‍െറ ഭാഗമായിരുന്ന മറ്റു മൂന്നു ലോഹനിര്‍മാണ കമ്പനികളായ ലോയ്ഡ് സ്റ്റീല്‍, പ്രകാശ് ഇന്‍ഡസ്ട്രീസ് മാള്‍വിക സ്റ്റീല്‍ എന്നിവ യഥാക്രമം രണ്ട്, ആറ്, 10  സ്ഥാനങ്ങളിലാണ്. 

വായ്പ തിരിച്ചടക്കാത്ത 150 ഉന്നതരുടെ പേരുകളുടെ പട്ടിക കേന്ദ്ര ബാങ്കുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിവരം പുറത്തുവിട്ടിട്ടുള്ളതെന്ന് വെബ്സൈറ്റ് അധികൃതര്‍ അവകാശപ്പെട്ടു. ഉഷ ഇസ്പാത് 16,911 കോടി രൂപയുടെ വായ്പയാണ് തിരിച്ചടക്കാനുള്ളത്. 
രണ്ടാം സ്ഥാനത്തുള്ള ലോയ്ഡ്സ് സ്റ്റീല്‍ കമ്പനി 9478 കോടിയും  മൂന്നാം സ്ഥാനത്തുള്ള ടെലികോം കേബ്ള്‍ നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ കേബ്ള്‍ 4917 കോടിയും നാലാം സ്ഥാനത്തുള്ള  ഹിന്ദുസ്ഥാന്‍ ഫോട്ടോഫിലിംസ് 3929 കോടിയും  സൂം 3843 കോടിയും തിരിച്ചടക്കാനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story