Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: എസ്.പി. ത്യാഗിക്ക് നോട്ടീസ്

text_fields
bookmark_border
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: എസ്.പി. ത്യാഗിക്ക് നോട്ടീസ്
cancel

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും സി.ബി.ഐയും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ത്യാഗിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കോപ്റ്റർ ഇടപാടിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അടുത്താഴ്ച ത്യാഗിയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡുമായി നടത്തിയ ഇടപാടിൽ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോസ്‌ക ത്യാഗി എന്നിവരെക്കുറിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.

കേസിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ മെയ് നാലിന് ലോക്സഭയിൽ പ്രസ്താവന നടത്തും. പ്രസ്താവനയിൽ മുൻപ്രതിരോധ മന്ത്രി എ.കെ. ആന്‍റണിക്കെതിരെയും പരാമർശമുണ്ടാകുമെന്നാണ് സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story