Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരുമകന്‍െറ വിവാഹത്തിന് ദാവൂദിന്‍െറ ഓഡിയോ ആശംസ

text_fields
bookmark_border
മരുമകന്‍െറ വിവാഹത്തിന് ദാവൂദിന്‍െറ ഓഡിയോ ആശംസ
cancel

മുംബൈ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം മരുമകന്‍െറ വിവാഹചടങ്ങ് സ്കൈപ് വഴി കണ്ടതായി വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുകയാണ്. ദാവൂദിന്‍െറ സഹോദരി ഹസീന പാര്‍ക്കറുടെ ഇളയമകന്‍ അലിഷാ പാര്‍ക്കറാണ് ചൊവ്വാഴ്ച വിവാഹിതനായത്. നാഗ്പാഡയിലെ റസൂല്‍ മസ്ജിദില്‍ നിക്കാഹും ജുഹുവിലെ തുലിപ് സ്റ്റാര്‍ ഹോട്ടലില്‍ വിരുന്നുമുണ്ടായിരുന്നു. സ്കൈപ് വഴി ദാവൂദ് ചടങ്ങ് കാണുമെന്നായിരുന്നു വിവരം.

മുംബൈ പൊലീസും കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ചടങ്ങ് നിരീക്ഷിച്ചെങ്കിലും സ്കൈപ് വഴി ദാവൂദ് പ്രത്യക്ഷപ്പെട്ടോയെന്ന് കണ്ടത്തൊനായില്ല. അതേസമയം, അലിഷാ പാര്‍ക്കര്‍ക്ക് ആശംസ നേരുന്ന ഓഡിയോ സന്ദേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടത്തെിയിട്ടുണ്ട്. സന്ദേശത്തില്‍ ദാവൂദിന്‍െറ ശബ്ദമാണെന്നാണ് സംശയം. നിക്കാഹിന്‍െറ ചിത്രങ്ങള്‍ ലഭിച്ചശേഷമാണ് ആശംസാ സന്ദേശമെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

ചില രാഷ്ട്രീയക്കാരും വ്യവസായികളും വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരും ഡി കമ്പനിയും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടോയെന്നത് പരിശോധിക്കുമെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ദാവൂദിന്‍െറ എതിര്‍ചേരികളില്‍നിന്നുള്ളവരും വിരുന്നില്‍ പങ്കെടുത്തതായാണ് പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story