പത്താന്‍കോട്ട് ആക്രമണം: പാകിസ്താന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടും
text_fields
ലാഹോര്‍: പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തില്‍ പാക് തീവ്രവാദികളുടെ പങ്ക് സംബന്ധിച്ച് ഇന്ത്യയില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടാന്‍ പാകിസ്താന് തീരുമാനിച്ചു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണം സംബന്ധിച്ച് പാകിസ്താന് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം, അന്വേഷണ സംഘം പാക് വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമായ സാഹചര്യത്തില്‍ പന്ത് ഇപ്പോള്‍ വീണ്ടും ഇന്ത്യയുടെ കോര്‍ട്ടിലാണെന്ന് വിഷയത്തില്‍ അന്വേഷണ സംഘത്തിലെ ഒരംഗം പി.ടി.ഐയോട് പ്രതികരിച്ചു. അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെലുകള്‍ പരസ്യപ്പെടുത്തുമെന്ന് നേരത്തെ, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രസ്താവിച്ചിരുന്നു.
