Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാറൂഖ് സിനിമയുടെ ഷൂട്ടിങ്ങിനെതിരെ വി.എച്ച്.പി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഭുജില്‍ പുരോഗമിക്കുന്ന ഷാറൂഖ് സിനിമയുടെ ഷൂട്ടിങ്ങിനെതിരെ വി.എച്ച്.പി പ്രതിഷേധം. അസഹിഷ്ണുതക്കെതിരെ മുമ്പ് നടത്തിയ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് ഷാറൂഖ് ഖാന് നായകനാകുന്ന സിനിമ ‘റഈസി’ന്‍െറ ഷൂട്ടിങ് മുടക്കാന്‍ വി.എച്ച്.പി രംഗത്തത്തെിയത്.
30ഓളം പേരടങ്ങുന്ന പാര്‍ട്ടി അനുഭാവികളുടെ സംഘം കലക്ടറെ കണ്ട് ഷൂട്ടിങ്ങിന് നല്കിയ അനുമതി റദ്ദാക്കാനാവശ്യപ്പെട്ട് ചൊവ്വാഴ്ച നിവേദനം നല്‍കിയിരുന്നു.
ആവശ്യം തള്ളിയതോടെ കലക്ടറുടെ ഓഫിസിനു മുന്നില്‍ ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ ഷാറൂഖിന്‍െറ പോസ്റ്ററുകള്‍ കത്തിച്ചു.
ടെലിവിഷന്‍ അഭിമുഖത്തിലാണ് മുമ്പ് ഷാറൂഖ് രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്ന് പറഞ്ഞത്. സംഭവം വിവാദമായതോടെ അദ്ദേഹം പ്രസ്താവന തിരുത്തുകയും ചെയ്തു.
Next Story
